കൊച്ചി:
കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഇ- ഉന്നതിയുടെ സമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. സംരംഭകത്വം പ്രോത്സാഹിപ്പിക്കേണ്ടത് ജനാധിപത്യ രാഷ്ട്രങ്ങളുടെ കടമയാണെന്നും സമൂഹത്തിന്റെ ഉന്നതിയിൽ എത്താൻ വഴിയില്ലാത്ത സാധാരണ സംരംഭകർക്കുള്ള മുതൽക്കൂട്ടാണ് ഇ ഉന്നതിയെ പോലുള്ള സംഘടനകളെന്നും എം പി പറഞ്ഞു. ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായപ്പോൾ അവരെ സഹായിക്കാനുള്ള ഉന്നതിയുടെ ഇടപെടൽ വളരെ വ്യത്യസ്തമായിരുന്നു.
ചടങ്ങിൽ അന്ധ അധ്യാപികയായ ബേബി ഗിരിജയെ ആദരിച്ചു. ഇ ഉന്നതി കണക്റ്റിങ്ങ് ഭാരതിനായ് ലോക റെക്കാർഡിന് ഉടമയായ അഞ്ചുറാണി ജോയ് ലോഗോ ചടങ്ങിൽ വെച്ച് എം പിക്ക് സമ്മാനിച്ചു. ഉന്നതിയുടെ ഫൗണ്ടർ ഡോ.ബിന്ദു സത്യജിത്ത്, കോ- ഫൗണ്ടർ ആശാ നായർ, ഷെഫ് ലത, നടി നീത പിള്ള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നാടൻ രുചികളിലേയ്ക്ക് മടങ്ങുന്ന അടുക്കള കാഴ്ചകളാണ് ഇ ഉന്നതി കണക്ടിങ്ങ് ഭാരത ദ്വിദിന കോൺഫറൻസിന് നിറപ്പകിട്ടേകിയത്. ഔഷധ ഗുണമുള്ള സാധനങ്ങൾ ഉപയോഗിച്ചുള്ള പാചക മത്സരത്തിൽ ഗ്രാന്റ് ഫിനാലെയിലേക്ക് 8 പേരെയാണ് തിരഞ്ഞെടുത്തത്. രണ്ടാം ദിനത്തിൽ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ ഡയറക്ടർ ഗ്ലോബൽ ഹെഡ് ഡോ റോഷി ജോൺ തുടങ്ങിയ പ്രഗൽഭർ തങ്ങളുടെ ആശയങ്ങൾ പങ്കു വെച്ചു. വിവിധ തരത്തിലുള്ള കലാപരിപാടികളും ഫാഷൻ ഷോയും ഉന്നതി ദ്വിദിന ക്യാമ്പിന് മിഴിവേകി.