Mon. Dec 23rd, 2024
ന്യൂഡൽഹി:

 
നിര്‍ഭയ കേസില്‍ പ്രതികളെ മാര്‍ച്ച്‌ 3ന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ അനന്തമായി വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ നിരന്തരം പരാതിപ്പെടുന്നതിനിടെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റിനുള്ള അപേക്ഷ പരിഗണിക്കുന്നത്. 

നേരത്തെ ജനുവരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.