Thu. Dec 19th, 2024
തിരുവനന്തപുരം:

തോക്കുകള്‍ കാണാതായ സംഭവം, സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് . സിഎജി റിപ്പോർട്ടിലെ പോലെ എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി .647 തോക്കുകള്‍ ക്യാമ്പിൽ  സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള പോലീസിന്റെ 25 തോക്കുകളും, പന്ത്രണ്ടായിരത്തി അറുപത്തി ഒന്ന് വെടിയുണ്ടകളും കാണ്‍മാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.