Thu. Aug 7th, 2025 12:41:29 AM
കൊച്ചി:

മരടിൽ പൊളിച്ചുകളഞ്ഞ ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളുടെ അറ്റകുറ്റപ്പണികൾക്ക്‌ ഇന്നലെ തുടക്കമായി. ആൽഫ സെറീൻ ഫ്ലാറ്റിന്റെ പരിസരത്തെ വീടുകളുടെ അറ്റകുറ്റപ്പണിയാണ് തുടങ്ങിയത്. ആൽഫ സെറീൻ പൊളിച്ച ചെന്നൈയിലെ വിജയ് സ്റ്റീൽസിന്റെ നേതൃത്വത്തിലാണ്‌ പ്രവൃത്തികൾ നടക്കുന്നത്‌. ബാക്കിയുള്ള 25 വീടുകളുടെ അറ്റകുറ്റപ്പണികളും നടക്കും. ഒരു വീടിന്റെ തകരാർ പൂർണമായും പരിഹരിച്ചതിനു ശേഷം മാത്രമേ അടുത്തത്‌ തുടങ്ങുകയുള്ളു. സ്ഫോടനസമയത്തും സമീപത്തെ ചില വീടുകൾക്ക്  തകരാറുകൾ സംഭവിച്ചിരുന്നു. തകരാറിന്റെ തോത് സാങ്കേതിക സമിതി വിലയിരുത്തി ഇൻഷുറൻസ് കമ്പനികൾക്ക് റിപ്പോർട്ട് നൽകിയാലേ തുടർനടപടികൾ കൈക്കൊള്ളാനാവൂ.