Mon. Dec 23rd, 2024
കൊച്ചി:

കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒമ്പത് ദിവസത്തിനുള്ളിൽ വിറ്റത് 1 കോടി 27 ലക്ഷം രൂപയുടെ പുസ്തകങ്ങൾ, ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെയാണ് പുസ്തകങ്ങൾ നൽകിയത്. ക്യൂആർ കോഡുള്ള കൂപ്പണുകൾ കുട്ടികൾക്ക് നൽകുന്നതിനാൽ  വിൽപ്പനയുടെ വിവരങ്ങൾ കൃത്യമായി ലഭിച്ചത് ഇത്തവണത്തെ നേട്ടമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപണുകൾ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വൻവിജയമായ പദ്ധതിയിലൂടെ ഈ വർഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.