Sat. Jan 18th, 2025
തിരുവനന്തപുരം:

സിഎജി റിപ്പോർട്ടിന് വിശദീകരണവുമായി സംസ്ഥാന സർക്കാർ.  സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും  വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ടെന്നും ചട്ടപ്രകാരം തന്നെ സിഎജി റിപ്പോര്‍ട്ടില്‍ നടപടികള്‍  സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ടോംജോസ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിൽ പറയുന്നു.  സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറിയ്ക്ക് പോലീസ് വകുപ്പിൻേറയോ മറ്റ് ഏത് വകുപ്പിന്റെയോ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

By Arya MR