Mon. Dec 23rd, 2024

ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ വിനായകനെ നായകനാക്കി  ഇറക്കിയ തൊട്ടപ്പന്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ യൂട്യൂബിൽ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി അണിയറ പ്രവർത്തകർ. രണ്ടരമണിക്കൂറുള്ള സിനിമ യൂട്യൂബിലെത്തിയപ്പോൾ രണ്ട് മണിക്കൂര്‍ മാത്രമാണുള്ളത്.

സിനിമയെ ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് യൂട്യുബിലും വന്നിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam