കളമശ്ശേരി:
കളമശ്ശേരി നഗരസഭയുടെ 42-ാം വാര്‍ഡില്‍ പൊതുകിണര്‍ മൂടി സ്വകാര്യ വ്യക്തിക്ക് കടപണിയാന്‍ ഒത്താശചെയ്ത കൊടുത്ത കളമശ്ശേരി നഗരസഭയിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീസ് എഞ്ചിനീയര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. 2019ലാണ് നാട്ടുകാരെ മുഴുവന്‍ വിഡ്ഢികലാക്കി ഒരു കടമുറിയും അതിനോടനുബന്ധിച്ച് ഒരു ക്ലബ്ബും പണിതത്.
കളമശ്ശേരി മുനിസിപ്പല്‍ സെക്രട്ടറിയും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സുജ കുമാരിയുമാണ് ഇതിന് പിന്നില്‍ എന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തി നിയമം ലംഘിച്ചാണ് കടമുറിയും ക്ലബ്ബും പണിതതെന്ന് കളമശ്ശേരി നഗരസഭയുടെ തന്നെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകനായ ബോസ്കോ കളമശ്ശേരി പറഞ്ഞു.
അതേസമയം, ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കടയ്കക്കും ക്ലബ്ബിനും ലെെസന്‍സ് നല്‍കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
നിയമലംഘനം തെളിയിക്കുന്ന ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ കളമശ്ശേരി നഗരസഭയില്‍ ഹാജരാക്കിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയിലെ മുഴുവന്‍ അഴിമതിയും വിജിലന്‍സോ സിബിഐയോ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഉന്നയിച്ച് ഹെെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.