ന്യൂഡൽഹി:
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കൊലക്കേസ് പ്രതി വിനയ് ശര്‍മ നല്കിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാഷ്ട്രപതി അതിവേഗം ദയാഹര്‍ജി തള്ളിയത് ഉത്തമ വിശ്വാസത്തോടെയല്ലെന്നും ഭരണഘടനയുടെ സത്തക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് കുമാര്‍ സിങ് നല്കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മുകേഷ് കുമാര്‍ സിങ്, പവന് ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ വിചാരണ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.