Mon. Dec 23rd, 2024
കൊച്ചി:

ലുലു ഫ്ലവർ ഫെസ്റ്റിനു ഇന്ന് ലുലു മാളിൽ തുടക്കമാകും. വൈകിട്ട് 6 ന് സിനിമ നടൻ ടോവിനോ തോമസ് പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള നഴ്സറികളിലെ ചെടികളും പൂക്കളും ഓർക്കിഡുകളും വിൽപ്പനയ്ക്ക് പ്രദർശിപ്പിക്കും. ഒന്നര ലക്ഷത്തിലേറെ ചെടികളാണ് പ്രദര്ശനത്തിനെത്തിച്ചിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി 15 ന് നടക്കുന്ന ലുലു ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ്സ് മത്സരത്തിലെ വിജയികൾക്ക് 5000 രൂപ വീതമാണ് സമ്മാനം. മൂന്നു വയസ്സിനും 6 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ദിവസവും വൈകിട്ട് 6 മുതൽ കലാപരിപാടികളും ഉണ്ടാവും