Mon. Dec 23rd, 2024
തിരുവനന്തപുരം:

ഡിജിപി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവല്‍ പ്രകാരം ദര്‍ഘാസ് കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ബഹ്റ പാലിച്ചില്ല. നിബന്ധനകള്‍ പാലിക്കാത്തത് മൂലം വാഹനങ്ങളുടെ പണം 2018 ജൂണ്‍ വരെ നല്‍കിയിട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജൂണിന് ശേഷം സര്‍ക്കാര്‍ പണം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2017 ജനുവരിയിലാണ് പൊലീസ് വകുപ്പിന് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ 1.26 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയത്.