Fri. Nov 22nd, 2024
കൊച്ചി :

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ വിധി വന്നത്. 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യുഡിഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.

രണ്ട് പട്ടികയിലുമായി ഏഴ് ലക്ഷം പേരുടെ വ്യത്യാസമുണ്ടെന്നാണ് യുഡിഎഫ് അറിയിച്ചിരിക്കുന്നത്. 2015ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പലരും 2019ലെ പട്ടികയിലുണ്ടെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഈ വിവരങ്ങളെല്ലാം അടിസ്ഥാനമാക്കി പുതിയ പട്ടിക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നാണ് ഹൈക്കോടതിയെ യുഡിഎഫ് അറിയിച്ചത്.

തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്.