Mon. Dec 23rd, 2024
കാഞ്ചിപുരം:

ടയർ നിർമാതാക്കളായ സിയറ്റ് 163 ഏക്കർ ഗ്രീൻഫീൽഡ് പ്ലാന്റ് തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപം കാഞ്ചീപുരത്ത് ആരംഭിച്ചു. അപ്പോളോ ടയേഴ്‌സ്, മിഷേലിൻ, ടിവിഎസ് ടയേഴ്‌സ് തുടങ്ങിയവയുമായി ചേർന്നാണ് സിയറ്റിന്റെ പുതിയ സംരംഭം. അടുത്ത 10 വർഷത്തിനുള്ളിൽ ഫാക്ടറിയിൽ 4,000 കോടി രൂപ നിക്ഷേപിക്കാൻ സിയറ്റ് പദ്ധതിയിടുന്നുണ്ട്.  അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ആയിരത്തിലധികം പേർക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.