Thu. Jan 23rd, 2025
ഇടുക്കി:

തൊടുപുഴയിലെ സർക്കാർ പന്നി വളർത്തല്‍ ഫാമിലെ പന്നികളില്‍ ബ്രൂസല്ല വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പന്നികളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി. മനുഷ്യരിലേക്ക് പകരാവുന്ന വൈറസായതിനാല്‍ നാട്ടുകാർ ആശങ്കയുള്ളതായി പരാതിപെടുമ്പോളും പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചത്. 11 പന്നികളെയും 9 ചെറുപന്നികളെയുമാണ് കൊന്ന് മറവ് ചെയ്തത്. ദേശീയ സംസ്ഥാന തലത്തിലുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.