Mon. Apr 28th, 2025

ഫഹദ് ഫാസിലും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ഈ മാസം ഇരുപതിന്‌ തീയറ്ററുകളിലെത്തും. സെൻസർ ബോർഡ് കുരുക്കിൽപ്പെട്ട മുംബൈയിലെ റിവൈസിംഗ് കമ്മറ്റിക്കയച്ച ചിത്രം ഒരു കട്ട് പോലും ഇല്ലാതെയാണ് റിലീസാവുക. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. നേരത്തെ  സിനിമ കണ്ട തിരുവന്തപുരം സെൻസർ ബോർഡ് അംഗങ്ങൾ 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാതിരുന്ന സംവിധായകൻ മുംബൈ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam