Wed. Nov 6th, 2024
ന്യൂഡൽഹി:

ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പത് വ്യവസ്ഥയാക്കി  മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാനും ഉപഭോക്തൃ വിപണിക്ക് ഉണര്‍വ് പകരാനുമായി വായ്‌പാ വിതരണത്തില്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്.  നിക്ഷേപത്തിന്റെ നാല് ശതമാനമായിരിക്കണം സിആര്‍ആര്‍ എന്നാണ് റിസര്‍വ് ബാങ്കിന്റെ ചട്ടം.നിലവില്‍, വായ്‌പ നല്‍കുമ്പോൾ , അതിന് ആനുപാതികമായ തുക നിക്ഷേപങ്ങളില്‍ നിന്ന് ബാങ്കുകള്‍ കരുതല്‍ ധന അനുപാതമായി  നീക്കിവയ്‌ക്കണം. ഈ വര്‍ഷം ജനുവരി 31നും ജൂലായ് 31നും ഇടയില്‍ നല്‍കിയ വായ്‌പകളിന്മേല്‍ ആദ്യ അഞ്ചുവര്‍ഷത്തേക്ക് സിആര്‍‌ആര്‍ പാലിക്കേണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി