Sat. Apr 5th, 2025
ദില്ലി:

നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധിച്ച് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും നിർഭയയുടെ മാതാപിതാക്കൾ. കേസിലെ പ്രതികളിൽ ഒരാളായ പവൻ ഗുപതയുടെ അഭിഭാഷകൻ പിന്മാറിയതോടെ പുതിയ അഭിഭാഷകനെ കണ്ടെത്താനുള്ള സമയം കോടതി അനുവദിച്ചതിനാൽ  ഇത് വധശിക്ഷ നടപ്പാക്കുന്നതിൽ വീണ്ടും കാലതാമസം വരുത്തുമെന്ന സാഹചര്യത്തിലാണ് നിർഭയയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞതും, പിന്നീട് കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതും.

By Arya MR