Fri. Nov 22nd, 2024
തിരുവനന്തപുരം:

രാജ്യത്ത് എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഡ്രഗ്സുകളുടെ പട്ടികയില്‍ പെടുമെന്ന് കേന്ദ്രത്തിന്‍റെ വിജ്ഞാപനം. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മനുഷ്യരിലോ മൃഗങ്ങളിലോ വൈദ്യ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെ ഇതിന്‍റെ പരിധിയില്‍ വരും. 1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമ പ്രകാരമാണ് നടപടി. സുരക്ഷയും ക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ഡ്രഗ്സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം വില നിയന്ത്രണമാണ് പ്രധാന ലക്ഷ്യം.