Mon. Dec 23rd, 2024
ന്യൂ ഡൽഹി:

ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം എഴുന്നൂറ്റി നാല്  രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് ഇന്നുമുതല്‍ എണ്ണൂറ്റി അമ്പത് രൂപ അമ്പത് പൈസയാണ് നല്‍കേണ്ടത്. വിലവര്‍ധനവ് നിലവില്‍ വന്നതായി എണ്ണകമ്പനികള്‍ അറിയിച്ചു. എല്ലാ മാസവും ഒന്നാം തിയതി പാചക വാതക വില പുതുക്കാറുള്ള എണ്ണ കമ്പനികള്‍ ഈ മാസം വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് വര്‍ധിച്ച വില ബാങ്ക് അക്കൗണ്ടുകളിലൂടെ തിരികെ ലഭിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയിലും കഴിഞ്ഞ ആഴ്ച വര്‍ധനവ് വരുത്തിയിരുന്നു. ആയിരത്തി നാന്നൂറ്റി ഏഴ് രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്.