Mon. Dec 23rd, 2024
കോട്ടയം:

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി 21ന് തിരിതെളിയും. ഉദ്‌ഘാടന ചിത്രമായി ഓസ്കർ നേടിയ ദക്ഷിണകൊറിയൻ ചിത്രം ‘പാരാസൈറ്റ്’ ആണ് പ്രദർശിപ്പിക്കുന്നത്. ഫെബ്രുവരി 21ന് വൈകുന്നേരം 5ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം 6 മണിക്കാണ് പാരാസൈറ്റ് പ്രദർശിപ്പിക്കുന്നത്.  ഫെബ്രുവരി 25 വരെ നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങളും 10 ഇന്ത്യൻ ചിത്രങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.  300 രൂപയ്ക്ക് 25 സിനിമകൾ കാണാമെന്നതാണ് ഈ മേളയുടെ പ്രധാന ആകർഷണം.

By Athira Sreekumar

Digital Journalist at Woke Malayalam