Wed. Jan 22nd, 2025
ന്യൂഡൽഹി:

 ഉപഭോക്ത്യ സമ്പത് ഞെരുക്കം മൂലം വില്പനമാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നതും വില്പനയെ ബാധിച്ചു. അതേസമയം ഇക്കഴിഞ്ഞ ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലയ്ക്കും, ഗ്രാമീണ വികസനത്തിനും കേന്ദ്രസർക്കാർ വലിയത്തുകയാണ് വകയിരുത്തിയത്. ഇത് വാഹന വിപണിയുടെ തിരിച്ചു വരവിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ്  വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ്.