Mon. Dec 23rd, 2024
ന്യൂഡൽഹി:

മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‍രിവാള്‍. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വം  ഉടന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും . മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും. വിജയം പ്രതീക്ഷിച്ചതായതിനാല്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ പ്രാഥമിക ആശയ വിനിമയം നടത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ഈ ആഴ്ച നടത്താനാണ് ശ്രമം.