Wed. Jan 22nd, 2025

വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം നടൻ വിജയ്‌യോട് മുപ്പത് ദിവസത്തിനകം ഹാജരാകാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്നാൽ തന്റെ പുതിയ ചിത്രം ‘മാസ്റ്ററി’ന്റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ സമയം നീട്ടി നൽകണമെന്ന് താരം ആവിശ്യപ്പെട്ടിട്ടുണ്ട്.

ബിഗിലിന്റെ നിർമാതാക്കളായ എജിഎസ് ഗ്രൂപ്പ് ഉടമ കൽപാത്തി എസ്.അഘോരം, ഫൈനാൻഷ്യർ അൻപുചെഴിയൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. സിനിമകളിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപി വിജയിനോട് പകപോക്കുകയാണെന്ന് ഡിഎംകെ ആരോപണം ഉയർത്തുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam