Thu. Dec 19th, 2024

ക്രെഡിറ്റ് റേറ്റിംഗ് ഭീമനായ ഇക്വിഫാക്സിനെതിരെ സൈബർ ആക്രമണം നടത്തിയതിന് നാല് ചൈനീസ് സൈനിക ഉദ്യോഗസ്ഥർക്കെതിരെ യുഎസ് കുറ്റം ചുമത്തി. 2017-ൽ നടന്ന സൈബർ ആക്രമണം 147 ദശലക്ഷത്തിലധികം അമേരിക്കക്കാരെ ബാധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ലംഘനങ്ങളിലൊന്നാണ്’ ഇതെന്ന് കുറ്റപത്രം പ്രഖ്യാപിച്ച അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. ചൈനീസ് മിലിട്ടറിയുടെ ഘടകമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 54-ാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ് കുറ്റം ചുമത്തപ്പെട്ട നാലു പേരും.

By Athira Sreekumar

Digital Journalist at Woke Malayalam