Mon. Dec 23rd, 2024
 ചൈന:

കൊറോണ വൈറസിൻടെ ആഘാതം കുറയ്ക്കുന്നതിനായി മുന്നൂറിലധികം ചൈനീസ് കമ്പനികൾ എട്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് വായ്പകൾ തേടുന്നുവെന്ന് അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഷിയോമിയും റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളുമായ ദിദി ചക്സിംഗ് ടെക്നോളജി ഉൾപ്പെടെയുള്ള കമ്പനികൾ പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടേക്കാമെന്നതിനാലാണ് വായ്പ തേടുന്നത്. സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് അതിവേഗ ട്രാക്ക് അംഗീകാരങ്ങളും മുൻഗണനാ നിരക്കുകളും ലഭിക്കാൻ സാധ്യതയുണ്ട്.