Sun. Dec 22nd, 2024
തിരുവനന്തപുരം:

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ സെൻസർ ബോർഡ് കുരുക്കിൽ. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങൾ ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്‍ അൻവർ റഷീദ് തയ്യാറായില്ല. ഇതേ തുടർന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. നസ്രിയയും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 14 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam