Wed. Jan 22nd, 2025
ന്യൂഡൽഹി:

എസ്  സി, എസ്  ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി,പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീംകോടതിയുടെ മുൻവിധിയിൽ ദുർബലപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ നിയമപ്രകാരം നൽകപ്പെടുന്ന പരാതികളിൽ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ  അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. പുതിയ നിയമപ്രകാരം പ്രതികൾക്ക് മുൻ‌കൂർ ജാമ്യം ലഭിക്കില്ല. എന്നാൽ പ്രത്യേക സാഹചര്യത്തിൽ എഫ്ഐ ആർ റദ്ധക്കാനാവും.