Wed. Jan 22nd, 2025
ന്യൂ ഡൽഹി:

ഷാഹീൻ ബാഗിലെ റോഡ് സ്തംഭിപ്പിച്ചുള്ള സമരം ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരജി നല്‍കിയ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പായതിനാല്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അതിനിടെ ഷാഹീൻ ബാഗ് സമരത്തിനിടെ കൈക്കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചും ഇന്ന് പരിഗണിക്കും. സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതയ്ക്കുള്ള പുരസ്കാരം നേടിയ 12 വയസ്സുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.