മുംബൈ:
പലിശനിരക്ക് കുറക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളുടെ ചുവടുപിടിച്ച് എസ്ബിഐയും പലിശനിരക്ക് കുറക്കാൻ ഒരുങ്ങുന്നു. അഞ്ച് അടിസ്ഥാന പോയിന്റാണ് കുറച്ചത്. ഇതോടെ ഒരു വർഷം വരെയുള്ള എംസിഎൽആർ 7.85 ആയി കുറഞ്ഞു. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്‌പ്പാ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് കുറച്ചത്. ഭവന, വാഹനവായ്‌പകൾ എടുത്തവർക്ക് പലിശനിരക്ക് കുറച്ചത് ആശ്വാസമാകും.