കളമശ്ശേരി:
കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകാന്‍ ‘കനിവ്’ ഒരുക്കിയ ഫിസിയോ തെറാപ്പി സെന്‍റര്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകരാന്‍ നാല് വര്‍ഷം മുമ്പാണ് കനിവ ്പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ തുറന്നത്. ഇവരുടെ പുതിയ സംരഭമാണ് ഫിസിയോ തെറാപ്പി സെന്‍റര്‍.
സിപിഎമ്മിന്‍റെ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിന്‍റെ താഴത്തെ നിലയിലാണ് ഫിസിയോ തെറാപ്പി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. കനിവിന്‍റെ ജില്ലയിലെ ആദ്യ ഫിസിയോ തെറാപ്പി സെന്‍ററില്‍ ആധുനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
നാല് മാസം മുമ്പ ്മുതല്‍ വീടുകളില്‍ പോയി ഫിസിയോ തെറാപ്പി ചെയ്യുന്നപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അപ്പോഴാണ് ഒരു സെന്‍റര്‍ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതെന്നും, പാര്‍ട്ടി പൂര്‍ണമായും പിന്തുണയ്ക്കുകയായിരുന്നുവെന്നും കനിവ് പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ പ്രസിഡന്‍റ് സക്കീര്‍ ഹുസെെന്‍ പറഞ്ഞു.
ഫെബ്രുവരി 2ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. ഏലൂര്‍, കളമശ്ശേരി, തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങളിലുള്ള അമ്പതിലേറെ രോഗികളെ കനിവ് പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ പരചരിക്കുന്നുണ്ട്.
സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് 150 രൂപയും, നിര്‍ധനരായവര്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് ചികിത്സ. അഞ്ച് ഫിസിയോ തെറാപ്പി കട്ടിലുകളാണ് ഇവിടെയുള്ളത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വെെകിട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനം.