Wed. Jan 22nd, 2025

ഓസ്കാർ അവാർഡ് വേദിയിൽ വംശീയഹത്യയെയും, മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പരാമർശിച്ച് ജോക്കർ താരം വാക്കിന്‍ ഫീനിക്‌സ്. ഒരു അഭിനേതാവായതിൽ താൻ അഭിമാനിക്കുന്നുവെന്നും കാരണം സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്താൻ ഈ പ്രൊഫഷനിലൂടെ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും താരം മികച്ച നടനുള്ള ഓസ്കാർ  സ്വീകരിച്ച ശേഷം പറഞ്ഞു. മനുഷ്യനാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും വലിയവൻ എന്ന ചിന്തകളയണമെന്നും ഈ ലോകം മൃഗങ്ങളുടെയും മറ്റ് ജന്തുജാലങ്ങളുടെയും കൂടിയാണെന്നും താരം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam