Wed. Jan 22nd, 2025

92-ാമത് ഓസ്കാർ അവാർഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച വിദേശ ഭാഷ ചിത്രം മികച്ച സംവിധായകൻ തുടങ്ങി നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ്  സ്വന്തമാക്കിയത്.  ആദ്യമായാണ് ഒരു വിദേശഭാഷാ ചിത്രം ഓസ്‌കറില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. പാരാസൈറ്റിന്റെ  സംവിധായകൻ  ബോങ് ജുന്‍ ഹോ മികച്ച സംവിധായകനായും,  ജോക്കറിലെ മാസ്മരിക പ്രകടനത്തിലൂടെ  വാക്കിന്‍ ഫീനിക്‌സ് മികച്ച നടനായും ജൂഡിയിലെ പ്രകടനത്തിലൂടെ  റെനി സെല്‍വെഗര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam