Sun. Jan 19th, 2025
തിരുവനന്തപുരം:

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനെന്ന് ഉമ്മൻ‌ചാണ്ടി. സംസ്ഥാനത്തു വിൽക്കുന്ന ആറ് ലോട്ടറികളുടെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നിഗൂഢ അജണ്ടയാണിതെന്നും ജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്ക് കടന്നുവരാൻ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിലവർധന മൂലം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാൻ അന്യസംസ്ഥാന ലോട്ടറി തയാറായി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു