Sun. Jan 19th, 2025
ഇടുക്കി:

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. പൊട്ടിത്തെറികളിൽ ഏഴ് കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം . പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നത്. ഇത് കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും മന്ത്രി എം.എം മണി പറഞ്ഞു .സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയമായ മൂലമറ്റം പവര്‍ ഹൗസില്‍ പതിനൊന്ന് ദിവസത്തിനിടെ രണ്ട് പൊട്ടിത്തെറികളാണ് ഉണ്ടായത്.