Sun. Dec 22nd, 2024
ലോസ് ഏഞ്ചലസ്:

ഓസ്കാർ വേദിയിൽ കാൾ മാക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പരാമർശിച്ച് ജൂലിയ റിച്ചെർട്ട്. മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയപ്പോഴാണ് ജൂലിയ സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ആഹ്വാനം ചെയ്തത്.

‘തൊഴിലാളികൾ കൂടുതൽ കഠിനമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണിപ്പോൾ എന്നും തൊഴിലാളികളുടെ ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സർവരാജ്യ തൊഴിലാളികൾ സംഘടിക്കുവെന്നുമാണ് ജൂലിയ പറഞ്ഞത്.  ബരാക് ഒബാമയും മിഷേല്‍ ഒബാമയും ഉടമകളായുള്ള ഹയര്‍ ഗ്രൗണ്ട് പ്രൊഡക്ഷന്‍സ് കമ്പനി നിർമിച്ച ‘അമേരിക്കൻ ഫാക്ടറി’ എന്ന അവാർഡിന് അർഹമായ ഡോകുമെന്ററി ജൂലിയയും സ്റ്റീവന്‍ ബോഗ്നറും ചേർന്നാണ് സംവിധാനം ചെയ്തത്.

By Athira Sreekumar

Digital Journalist at Woke Malayalam