ദില്ലി:
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി പാര്‍ലമെന്‍റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാർഥികളും സംഘടിപ്പിച്ച പ്രതിഷേധം പോലീസ് തടഞ്ഞപ്പോൾ സമരക്കാർ ബാരക്കേട് മറികടന്നതോടെയാണ് സംഘർഷം ആരംഭിച്ചത്.
സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. മര്‍ദ്ദനത്തില്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് പരിക്കേറ്റതായി ജാമിയയിലെ വിദ്യാർത്ഥികളായ പെൺകുട്ടികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ അല്‍ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലാത്തി കൊണ്ടുള്ള അടിയില്‍ നെഞ്ചിനും സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റതായി പുരുഷവിദ്യാർത്ഥികളും പറഞ്ഞു. ഇതുകൂടാതെ പോലീസ് അജ്ഞാതമായ ഏതോ രാസവസ്തു വായുവിലേക്ക് സ്പ്രേ ചെയ്യുന്നുണ്ടെന്നും അത് മൂലം വയറ് വേദന ഉണ്ടാകുന്നുവെന്നും ചില വിദ്യാർത്ഥികൾ പറയുന്നു.