Sat. Jul 19th, 2025
ന്യൂഡൽഹി:

ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത്തും. ‌ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുവഴി ‌മുന്‍ ചീഫ് ജസ്റ്റിസിന്റെ വിധി നിലനില്‍ക്കുമെന്ന സൂചനയാണ് കോടതി നല്‍കുന്നത്.