Mon. Dec 23rd, 2024
ലോസ് ആഞ്ചൽസ്:

ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയില്‍ 92-ാ മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായി. ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്കാരം. ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്കര്‍ പുരസ്കാരമാണിത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരവും നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റിനാണ് ഇത്തവണത്തെ  മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള അവാർഡ്.