Mon. Dec 23rd, 2024

കോട്ടയത്ത് നിന്നും വൻ കഞ്ചാവ് വേട്ട.  ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവാണ് പിടികൂടിയത്.  തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശങ്കർ ഗണേഷ് എന്ന യുവാവാണ് അഞ്ച് പാക്കറ്റുകളിലായി കോട്ടയത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷ്ണർ സ്‌ക്വാഡിന്റെയും, സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ്, കോട്ടയം ഐബി ഇൻസ്‌പെക്ടർ സന്തോഷ്, സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടിവി ദിവാകർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബാക്കി അന്വേഷണ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും  സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടിവി ദിവാകർ വോക്ക് മലയാളത്തോട് പറഞ്ഞു.  

By Arya MR