Fri. Nov 22nd, 2024
തിരുവനന്തപുരം:

ഇന്നലെ നടന്ന സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം ഉയർത്തി ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യവികസന പാക്കേജ് ഇല്ലാത്തത് സംരഭകര്‍ക്ക് തിരിച്ചടിയായി മാറുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സും വിലയിരുത്തി. ഐടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം നഗരത്തിനുള്ള പദ്ധതികളൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. 275 കോടിയാണ് ഇതിന് വേണ്ടത്. എന്നാല്‍, ബജറ്റില്‍ ഇത് നീക്കി വച്ചിട്ടില്ല. നേരത്തെ നിസ്സാന്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ വിമാനത്താവളത്തിന്‍റെ വികസനം വൈകുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു.