Wed. May 14th, 2025
ന്യൂഡൽഹി:

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി ലാൽ മീണയാണ് രാജ്യസഭയില്‍ സ്വകാര്യബിൽ അവതരിപ്പിക്കാൻ ഒരുങ്ങിയത്. രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്നതാണ് ബില്‍ അവതരിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിപിഎം എം പി എളമരം കരീം വിമര്‍ശിച്ചു.ഡിഎംകെ ,എഡിഎംകെ ,ആർജെഡി  തുടങ്ങിയ കക്ഷികളും കോൺഗ്രസിലെ ചില എംപിമാരും ഈ നിലപാടിനെ പിന്തുണച്ചു.