Mon. Nov 17th, 2025
ന്യൂ ഡൽഹി:

പൗരത്വ നിയമത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിങ്ങൾ മാത്രം പ്രതിഷേധത്തിന് വരുമെന്നാണ് ഭരണകൂടം കരുതിയതെന്നും, ജനങ്ങളെ ഒരുമിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തോട് കടപ്പാട് ഉണ്ടെന്നും ആസാദ് പറഞ്ഞു.  നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാതിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിൾസ് കമ്മിറ്റി സമ്മിതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.