Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പാൽ വിതരണത്തിനായി എടിഎം സെന്‍ററുകകൾ ഒരുക്കാനൊരുങ്ങുകയാണ് മിൽമ. തിരുവനന്തപുരം മേഖലയിലാണ് സെൻററുകൾ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനകം സെൻററുകൾ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ അഞ്ച് കേന്ദ്രങ്ങളിൽ പാൽ വിതരണ എടിഎം സെന്‍ററുകൾ സ്ഥാപിക്കും. ഓരോ ദിവസവും സെന്‍ററുകളിൽ പാൽ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. ഇതിലൂടെ പാക്കിങ്ങ് ചാർജിൽ അടക്കം വരുന്ന അധിക ചാർജ് ഇല്ലാതാകുമെന്നാണ് മിൽമ അവകാശപ്പെടുന്നത്. പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് മിൽമയുടെ തീരുമാനം. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.