Wed. Jan 22nd, 2025
കൊച്ചി:

മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി. മരട് ഫ്ലാറ്റ് പൊളിച് ഒരു മാസം പിന്നിട്ടിട്ടും കോൺക്രീറ്റ് അവശിഷ്ട്ടങ്ങൾ നീക്കുന്നതിനുള്ള കർമപദ്ധതി മരട് നഗരസഭ തയാറാക്കിയിട്ടില്ല. മരടിലെ ഫ്ലാറ്റ് പൊളിച്ച സ്ഥലങ്ങൾ എൻടിജി മേൽനോട്ട സമിതി സന്ദർശ്ശിക്കുകയും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ നടപ്പാക്കാതെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ നിന്ന് ഇരും വേർതിരിക്കുന്നതും അവശിഷ്ട്ടങ്ങൾ നീക്കുന്നതും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര കർമപദ്ധതി തയാറാക്കാൻ നിർദേശം നൽകിയത്.