ജപ്പാൻ:
ഒളിമ്പിക്സിനായി ടോക്യോയിലെത്തുന്ന മുസ്ലിം അത്ലറ്റുകൾക്കും ആരാധകർക്കും പ്രാർത്ഥനയ്ക്കായി സഞ്ചരിക്കുന്ന നിസ്ക്കാരസ്ഥലം ഒരുക്കി സംഘാടകർ. ഒരു വലിയ ട്രക്കാണ് നിസ്ക്കാരത്തിനുള്ള ഇടമായി മാറ്റിയിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീതി കൂട്ടാനും കുറയ്ക്കാനും ഇതിന് സാധിക്കും, കൂടാതെ ശുദ്ധി വരുത്താന്‍ വെള്ളവും ഈ ട്രക്കില്‍ ലഭ്യമാക്കുന്നുണ്ട്. ഈ വര്‍ഷം ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നത്.