തിരുവനന്തപുരം:
കേന്ദ്രം പ്രവാസികളെ മാറ്റി നിർത്തിയപ്പോൾ അവരെ ചേര്‍ത്ത് പിടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് പ്രവാസികള്‍. അറുപത് വയസ്സിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സയാക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രവാസി ക്ഷേമ നിധിയിലൂടെ നടപ്പിലാക്കുന്നത്. പ്രവാസികള്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരുമെന്നാണ് കേന്ദ്ര ബജറ്റ് വ്യക്തമാക്കിയിരിക്കുന്നത്.