Thu. Dec 19th, 2024

നൊബേല്‍ പുരസ്കാര ജേതാവായ മലാല യൂസഫ്‌സായിക്ക് നേരെ വെടിയുതിർത്ത  താലിബാന്‍ തീവ്രവാദി എഹ്സാനുള്ള എഹ്സാൻ പാക്കിസ്ഥാൻ ജയിൽ ചാടി. 2014ല്‍ പെഷാവാര്‍ സ്കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ. എഹ്സാൻ തന്നെയാണ് താന്‍ രക്ഷപെട്ടതായി ഒരു ഓഡിയോ ക്ലിപ്പിലൂടെ അറിയിച്ചത്. കീഴടങ്ങിയപ്പോള്‍ പാകിസ്ഥാന്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് അദ്ദേഹം ഓഡിയോയിൽ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam