Mon. Dec 23rd, 2024
 തിരുവനന്തപുരം:

സംസ്ഥാന സർക്കാരിന്റെ 2020 ലെ ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21 ഒരു ലക്ഷം വീടും ഫ്ലാറ്റും നിർമിക്കും ഗ്രാമീണ റോഡുകൾക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികൾക്ക് 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകുമെന്നും മന്ത്രി. ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് നിർമിക്കും, മെഡിക്കൽ സർവീസസ് കോർപറേഷന് അൻപത് കോടി രൂപ, കാൻസർ മരുന്നുകളുടെ വില കുറയ്ക്കും,തുടങ്ങിയവയാണ് ആരോഗ്യമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ. സ്ത്രീ ശാക്തീകരണത്തിന് പദ്ധതി വിഹിതം ഇരട്ടിയാക്കി. മൽസ്യവില്പനക്കാരായ സ്ത്രീകൾക്ക് ആറ് കോടി. ആശാ വർക്കർമാരുടെ ഓണറിയം 500 രൂപവർധിപ്പിക്കും. എല്ലാ ജില്ലകളിലും ഷീ ലോഡ്ജ്. കൂടാതെ കുടുംബശ്രീക്ക് ഇരുന്നൂറ്റി അൻപത് കോടി  വകയിരുത്തിയതും ബജറ്റ് സ്ത്രീ സൗഹൃദമാക്കുന്നു. മുപ്പത്തി അയായിരം കോടി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വകയിരുത്തി.