Wed. Jan 22nd, 2025
തിരുവനന്തപുരം:

പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തികൊണ്ടാണ്  പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് ധനമന്ത്രി തോമസ് ഐസക്  അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിധ്യത്തെയും അദ്ദേഹം പരാമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ച്‌ സമരം ചെയ്തതും സിഎഎയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അദ്ദേഹം പരാമര്‍ശിച്ചു