Thu. Jan 23rd, 2025
തിരുവനന്തപുരം:

മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ  പരിഹരിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സർക്കാരിനോട് ശുപാർശ ചെയ്തു.  കേരള സിനിമ എക്സിബിറ്റേഴ്സ് ആന്റ് എംപ്ലോയീസ് റഗുലേഷൻ ആക്റ്റ് 2020 എന്ന പേരിൽ നിയമം രൂപീകരിക്കുകയും നിയമപ്രകാരം ട്രൈബ്യൂണൽ രൂപീകരിക്കണമെന്നുമാണ് കമ്മീഷന്റെ ആവശ്യം. അതോടൊപ്പം, സിനിമയിൽ പ്രവർത്തിക്കുന്ന  സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും  പിഴ ചുമത്തുന്നതിനും വ്യവസ്ഥകള്‍ രൂപീകരിക്കണമെന്നും സമിതി നിർദ്ദേശിച്ചു